Monday, March 12, 2012

ആലമ്പാറ ദേവീ ക്ഷേത്രത്തില്‍ പൊങ്കാല

പാലോട്. നന്ദിയോട് ആലമ്പാറ ദേവീക്ഷേത്രത്തിലെ ഉല്‍സവത്തിന്റെ സമാപന ദിവസമായ നാളെ രാവിലെ ഏഴിനു തുലാഭാരം, ഉരുള്‍, എട്ടിനു പുഷ്പാഭിഷേകം, ഒന്‍പതിനു സമൂഹപൊങ്കാല, 12ന് അന്നദാനം, മൂന്നിനു വില്ലില്‍ തൂക്കം,  ആറിനു സാംസ്കാരിക ഘോഷയാത്ര, ഏഴിനു ഗാനമേളയും 10നു കുത്തിയോട്ടവും താലപ്പൊലിയും വിളക്കെഴുന്നള്ളത്തും രണ്ടിനു പൂത്തിരിമേളവും നടക്കും. ഒന്‍പതാം ദിവസമായ ഇന്ന് ഒന്‍പതിനു തോറ്റം പാട്ട്, 12.30ന് അന്നദാനം, രാത്രി ഒന്‍പതിനു വെള്ളപ്പുറം തൂക്കം, 10.20നു ചക്രായുധം നൃത്തനാടകം 12നു കുരുതി എന്നിവ നടക്കും.

No comments:

Post a Comment