Monday, March 12, 2012

കുളമാന്‍കോട് ദേവീ ക്ഷേത്രോത്സവം കൊടിയിറങ്ങി

വിതുര: പുളിച്ചാമല കുളമാന്‍കോട് ദേവീക്ഷേത്രത്തിലെ ഉത്സവം ഞായറാഴ്ച കൊടിയിറങ്ങി. രാവിലെ നടന്ന പൊങ്കാലയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. ക്ഷേത്ര മേല്‍ശാന്തി കെ.നാരായണന്‍പോറ്റി 10.30ന് തീപകര്‍ന്നതോടെയാണ് പൊങ്കാല തുടങ്ങിയത്. നിവേദ്യത്തിനു ശേഷം അന്നദാനം നടന്നു. വൈകീട്ട് ഓട്ടം - പൂമാല ഘോഷയാത്രയ്ക്കും രാത്രി നൃത്ത നാടകത്തിനും ശേഷം പൂത്തിരി മേളത്തോടെയാണ് ഉത്സവം സമാപിച്ചത്.

No comments:

Post a Comment