പാലോട്. നന്ദിയോട് ആലമ്പാറ ദേവീക്ഷേത്രത്തില്‍ പത്തുനാള്‍ നീളുന്ന ഉല്‍സവം നാളെ ആരംഭിക്കും. രാവിലെ 9.45നു കൊടിയേറ്റ് കര്‍മം നടക്കും. 10.30നു കൊടിമരപൂജ,12.30ന് അന്നദാനം, രാത്രി 7.30നു ദേവിയെ തോറ്റംപാടി കുടിയിരുത്തുന്ന ചടങ്ങ് നടക്കും. രാത്രി 10നു വിളക്കെഴുന്നള്ളത്ത്. എല്ലാ ദിവസവും ക്ഷേത്ര ചടങ്ങുകളും വിശേഷാല്‍ പൂജകളും കൊടിമര പൂജയും അന്നദാനവും തോറ്റംപാട്ടും വിളക്കെഴുന്നള്ളത്തും നടക്കും. കലാപരിപാടികളില്‍ നാളെ രാത്രി 10നു സ്റ്റാര്‍നൈറ്റ്.
ആറിനു രാവിലെ 7.10നു വിശേഷാല്‍ ആയില്യ ഊട്ട്, രാത്രി 10നു ഗാനമേള. ഏഴിനു വൈകുന്നേരം അഞ്ചിന് ഐശ്വര്യപൂജ. എട്ടിന് 7.05നു മാലപ്പുറം പാട്ട്, രാത്രി 10നു കഥകളി, ഒന്‍പതിന് എട്ടിനു മണ്ഡലകലശം, 10നു രാത്രി 10.30നു വില്‍പ്പാട്ട്.11നു 10.30നു തുടിതാളം നാടന്‍പാട്ടുകളുടെ ദൃശ്യാവിഷ്കാരം. 12നു രാത്രി ഒന്‍പതിനു വെള്ളപ്പുറം തൂക്കം, 10.30നു നൃത്തനാടകം, 12നു ഗുരുസി.
സമാപന ദിവസമായ 13ന് ഏഴിന് ഉരുള്‍, തുലാഭാരം, എട്ടിനു പുഷ്പാഭിഷേകം, ഒന്‍പതിനു പൊങ്കാല, 12ന് അന്നദാനം, മൂന്നിനു വില്ലില്‍ തൂക്കം, ആറിനു ഘോഷയാത്ര, 10നു കുത്തിയോട്ടം, 11.30നു ഗാനമേള, താലപ്പൊലി, വിളക്കെഴുന്നള്ളത്ത്, രണ്ടിനു പൂത്തിരിമേളം.
No comments:
Post a Comment