Tuesday, February 7, 2012

ചായം ഭദ്രകാളി ക്ഷേത്രം ഉത്സവം 2012



ചായം ഭദ്രകാളിക്ഷേത്രത്തില്‍ ഉല്‍സവം: കൊടിയേറ്റ് 28ന്


 ചായം ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാര്‍ഷികോല്‍സവം ശനിയാഴ്ച കൊടിയേറും. ഫെബ്രുവരി അഞ്ചിനു സമാപിക്കും. എല്ലാ ദിവസവും നടക്കുന്ന ക്ഷേത്രചടങ്ങുകള്‍: രാവിലെ 5.45ന് പള്ളിയുണര്‍ത്തല്‍ ആറിന് ഉഷപൂജ, 6.10ന് ഗണപതിഹോമം, 11.30ന് ഉച്ചപൂജ, വൈകിട്ട് 6.30ന് വിശേഷാല്‍ദീപാരാധന, രാത്രി ഏഴിന് ഭദ്രകാളിപ്പാട്ട്, പത്തിന് വിശേഷാല്‍പൂജ, ശ്രീബലി, 11ന് വിളക്കെഴുന്നള്ളത്ത്, 11.30ന് പള്ളിയുറക്കം. വിശേഷാല്‍ പൂജകള്‍ക്കു ക്ഷേത്രതന്ത്രി പെരിയമന കെ. ഗോവിന്ദന്‍പോറ്റിയും, മേല്‍ശാന്തി എസ്. ശംഭുപോറ്റിയും കാര്‍മികത്വം വഹിക്കുമെന്നു ക്ഷേത്രം പ്രസിഡന്റ് കെ. സോമശേഖരന്‍നായര്‍, സെക്രട്ടറി എന്‍. ശശിധരന്‍നായര്‍, ട്രഷറര്‍ കെ.ജെ. ജയചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.

28നു രാവിലെ 6.40നും, 7.40നും മധ്യേ അഷ്ടബന്ധകലശാഭിഷേകവും, മഹാനിവേദ്യവും. 7.30ന് പന്തല്‍കാല്‍നാട്ട് കര്‍മം. 11നും,11.45നും മധ്യേ കൊടിയേറ്റ്. തുടര്‍ന്ന് വെടിക്കെട്ട്. രാത്രി 7.30ന് പുഷ്പാഭിഷേകം. തുടര്‍ന്നു നടക്കുന്ന ഭക്തിഗാന കസെറ്റ് പ്രകാശനം പാലോട് രവി എംഎല്‍എ നിര്‍വഹിക്കും. ഒന്‍പതിന് ഗാനമേള. 29നു രാവിലെ ഒന്‍പതിന് നിയമബോധവല്‍ക്കരണ ക്യാംപും, ഗ്രാമീണ ലോക്അദാലത്തും. പൊതുസമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായരും, നിയമബോധവല്‍ക്കരണം തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജഡ്ജി കൌസര്‍ ഇടപ്പഗത്തും, അദാലത്ത് കുടുംബകോടതി ജില്ലാജഡ്ജി പി. മാധവനും
ഉദ്ഘാടനം ചെയ്യും.

30നു രാത്രി ഒന്‍പതിന് ഗാനമേള. 31നു രാത്രി ത്രി ഒന്‍പതിന് നാടകം മിസ്റ്റര്‍ പ്രസിഡന്റ്്. ഫെബ്രുവരി ഒന്നിനു രാവിലെ ഒന്‍പതിന് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയുടെയും ക്ഷേത്രത്തിന്റെയും നേതൃത്വത്തിലുള്ള മെഡിക്കല്‍ക്യാംപ്. പൊതുസമ്മേളനം വിതുരപഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിനും, ക്യാംപ് ഡോ. ഐസണ്‍ തോമസും ഉദ്ഘാടനം ചെയ്യും. രണ്ടിനു ക്ഷേത്രചടങ്ങുകളും, വിശേഷാല്‍പൂജകളും. മൂന്നിനു രാത്രി ഒന്‍പതിന് സൂപ്പര്‍ഹിറ്റ്ഗാനമേള. നാലിനു രാവിലെ ഏഴിന് ഭക്തിഗാനമേള, എട്ടിന്് പൊങ്കാല, വൈകിട്ട് ആറിന് കളംകാവല്‍, 6.20ന് ഉരുള്‍, ഏഴിന് വലിയഉരുള്‍, എട്ടിന് താലപ്പൊലി.

സമാപനദിനമായ അഞ്ചിനു വൈകിട്ട് നാലിന് വിതുര മഹാദേവര്‍ ക്ഷേത്രത്തില്‍ ഒാട്ടംപൂമാല ചമയിക്കല്‍. 5.30ന് വര്‍ണാഭവും ഭക്തിനിര്‍ഭരവുമായ ഒാട്ടംപൂമാല ഘോഷയാത്ര തേവിയോട് ജംക്ഷനില്‍ നിന്നാരംഭിച്ച് വിതു രബസ് സ്റ്റേഷന്‍, കെപിഎസ്എം, ചന്തമുക്ക്, ശിവന്‍ കോവില്‍ ജംക്ഷന്‍, വിതുര കലുങ്ക്, കല്ലുവെട്ടാന്‍കുഴി, കൊപ്പം, മേലേകൊപ്പം, ചായം വഴി ക്ഷേത്രത്തിലെത്തും. രാത്രി12ന് മാജിക്ഷോ, പുലര്‍ച്ചെ മൂന്നിന് പൂത്തിരിമേള. എല്ലാ  ദിവസവും രാവിലെ പ്രഭാതഭക്ഷണവും, ഉച്ചയ്ക്ക് അന്നദാനവും, വൈകിട്ട് സായാഹ്നഭക്ഷണവും ഉണ്ടാകും.


ചായം പൊങ്കാലയ്ക്ക് ആയിരങ്ങള്‍

വിതുര: ചായം ഭദ്രകാളി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച നടന്ന സമൂഹപൊങ്കാലയില്‍ പങ്കെടുക്കാനെത്തിയത് ആയിരങ്ങള്‍. വിശാലമായ ക്ഷേത്ര വളപ്പും അനുബന്ധവഴികളും കഴിഞ്ഞ് പ്രധാന റോഡിലേക്ക് ഏറെ ദൂരം പൊങ്കാലക്കലങ്ങള്‍ നിരന്നു. പൊങ്കാലയ്ക്ക് മുന്നോടിയായി ഭക്തിഗാനമേള നടന്നു. രാവിലെ 9.30ന് തുടങ്ങിയ പൊങ്കാല 11ന് നിവേദ്യത്തോടെ സമാപിച്ചു. തുടര്‍ന്ന് അന്നദാനം നടന്നു.

വ്യാപാരികള്‍, ഓട്ടോ-സമാന്തര സര്‍വീസ് തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ സൗജന്യ യാത്രാസൗകര്യം ഒരുക്കിയിരുന്നു.

ഘോക്ഷയാത്ര....



ചായം ശ്രീ ഭദ്രകാളി ക്ഷേത്രം - ഉത്സവ മാമാങ്കം - അവസാനദിവസം
വര്‍ണശബളവും ഭക്തി സാന്ദ്രവുംമായ ഘോക്ഷയാത്ര....
വൈകിട്ട് 7 00 മണിക്ക് വിതുര ശ്രീ മഹാദേവര്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്നു


No comments:

Post a Comment