Tuesday, March 27, 2012

ബോണക്കാട് കുരിശുമല തീര്‍ഥാടനം



വിതുര. ബോണക്കാട് കുരിശുമല തീര്‍ഥാടനം ഇന്നാരംഭിക്കും. തീര്‍ഥാടകരുടെ യാത്രാസൌകര്യം മുന്‍നിര്‍ത്തി എല്ലാദിവസവും വിതുര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നു രാവിലെ ഒന്‍പതിനു സ്പെഷല്‍ ബസ് സര്‍വീസ് ഉണ്ടാകും.  ദുഃഖവെള്ളിയാഴ്ചയും ബസ് സര്‍വീസ് നടത്തുന്നുണ്ട്.കുരിശുമലയില്‍ ഇന്നു രാവിലെ11നു കുരിശിന്റെ വഴി.  1145നു ദിവ്യബലി. ഫാ.കെ.ജെ.വിന്‍സന്റ് കാര്‍മികത്വം വഹിക്കും.ഫാ.ജോസഫ്ഷാജി പ്രസംഗിക്കും.

ഉച്ചയ്ക്കു 12.30നു സ്നേഹവിരുന്ന്.ഉച്ചയ്ക്കു രണ്ടിനു വിതുര ഇടവകവികാരി ഫാ. ബെനഡിക്ട് ദൌരേവ് പതാകഉയര്‍ത്തും.2.30നു ബോണക്കാട് പള്ളിയില്‍ നിന്നു തീര്‍ഥാടനജപമാല പദയാത്ര. ഭക്തസംഘടന ഫൊറോന സെക്രട്ടറി ഫാ.മാത്യു കറുപ്പശ്ശേരി ഉദ്ഘാടനം ചെയ്യും.മൂന്നിനു കുരിശിന്റെ വഴി.നാലിനു നെയ്യാറ്റിന്‍കര ലത്തീന്‍രൂപതാ വികാരി ജനറല്‍  മോണ്‍. ജി. ക്രിസ്തുദാസിന്റെ നേതൃത്വത്തില്‍ കുരിശുമലയുടെ നെറുകയില്‍ ദിവ്യബലി. ഫാ.ജോയിസാബു പ്രസംഗിക്കും.

വൈകിട്ട് അഞ്ചിനും ആറിനും ഏഴിനും ദിവ്യബലി. ഫാ. മാത്യു കറുപ്പശ്ശേരി,ഫാ.ജോര്‍ജ്.എ.പുത്തൂര്‍,ഫാ.ജോണ്‍ബോസ്കോ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. ഫാ.സെബാസ്റ്റിന്‍പള്ളിക്കല്‍,ഫാ.ജോയി,ഫാ.ആന്റണിസോണിപനക്കല്‍ എന്നിവര്‍ വചനസന്ദേശം നല്‍കും.

No comments:

Post a Comment